Latest Updates

പുളിയുടെ ആരോഗ്യപരമായ ഗുണങ്ങൾ പലർക്കും പരിചിതമാണ്.എല്ലാ വീടുകളിലും മറ്റു പല ചേരുവകളും പോലെ പുളിയും ഒരു പ്രധാന വിഭവമാണ്

ആരോഗ്യത്തിന് ആവശ്യമായ ഘടകങ്ങൾ അടങ്ങിയ പുളി ബാഹ്യസൌന്ദര്യം വർദ്ധിപ്പിക്കാനും നല്ലതാണ്.. ഇരുമ്പ്, വൈറ്റമിൻ സി, കോപ്പർ, തുടങ്ങി പുളിയുടെ പോഷകഗുണമുള്ള ഉള്ളടക്കം

മികച്ച ചർമ്മസംരക്ഷണ ഘടകമാണ്. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ. അതിനാൽ, പുളി ഉപയോഗിക്കുന്നതിനുള്ള വഴികൾ പരിശോധിക്കാം-

പുളിയുടെ പൾപ്പ്, ഒരു ടേബിൾസ്പൂൺ തൈര്, കല്ലുപ്പ് എന്നിവ മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി വിരലുകൾ കൊണ്ട് മസാജ് ചെയ്യാം. ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ ഇല്ലാതാക്കാൻ ഇത് സഹായിക്കും. കുറച്ച് പതിനഞ്ച് മിനിട്ടിന് ശേഷം കഴുകി കളയാം. പുളിയിലെ  ഹൈഡ്രോക്‌സിൽ ആസിഡുകൾ നിങ്ങളുടെ ചർമ്മത്തിൽ ഒരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കും.

കഴുത്തിലെ കറുപ്പ് അകറ്റാൻ:

നിങ്ങളുടെ കഴുത്തിലെ കറുത്ത പാടുകളെ കുറിച്ച് വേവലാതിപ്പെടുന്നുണ്ടെങ്കിൽ, എളുപ്പത്തിൽ ഇത് മാറ്റാം. ഇതിനായി പുളിയുടെ പൾപ്പിൽ കുറച്ച് റോസ് വാട്ടറും തേനും കലർത്തി മിശ്രിതമാക്കുക. കറുത്തപാടുള്ള ഭാഗത്ത് ഇത് തേച്ചുപിടിപ്പിക്കുക. ഇത് ഏകദേശം 15 മിനിറ്റ് നേരം വെച്ച ശേഷം കഴുകി കളയുക.

സെല്ലുലൈറ്റ് നീക്കംചെയ്യുന്നതിന്:

പുളി,  നാരങ്ങ നീര്, പഞ്ചസാര, ഒരു നുള്ള് ബേക്കിംഗ് സോഡ എന്നിവ ചേർത്ത് ആ മിശ്രിതം കൊണ്ട് മുഖത്ത് സ്‌ക്രബ് ചെയ്യാം. 

സ്വാഭാവിക തിളക്കമുള്ള ചർമ്മം ലഭിക്കാൻ:

കുറച്ച് പുളി ചൂടുവെള്ളത്തിൽ മുക്കി അതിൽ നിന്ന് സത്ത് എടുക്കുക എന്നതാണ്. ഇതിൽ  മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടുക. പത്ത്മിനിട്ടിന് ശേഷം കഴുകികളയാം. ആഴ്ച്ചയിൽ രണ്ട് തവണ വീതം ഇത് ചെയ്യാം.

Get Newsletter

Advertisement

PREVIOUS Choice